Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gsudhakaran

പിണറായി വിജയനെതിരെ വി.എസ്. നേരിട്ട് രംഗത്തിറങ്ങി: വിവാദ പരാമർശവുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി. സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വി.എസ്. നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി. സുധാകരന്‍റെ പരാമർശം.

അന്ന് വി.എസിന്‍റെ നടപടികളോട് താൻ യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിസഭ യോഗം ചേർന്നു കൊണ്ടിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചതായി സുധാകരൻ ഓർമിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു. തനിക്കൊപ്പം എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും അന്ന് പ്രോസിക്യൂഷൻ അനുമതിയെ എതിർത്ത് രംഗത്തു വന്നിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മന്ത്രിമാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ "എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ" എന്ന് പറഞ്ഞ് വി.എസ്. ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വയ്ക്കുകയാണുണ്ടായതെന്നും സുധാകരൻ വ്യക്തമാക്കി.

Kerala

തൂ​ഫാ​നി​ൽ ആ​രും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​ത്; ജി. ​സു​ധാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ൽ സി​പി​എം നേ​താ​ക്ക​ളെ തൊ​ടു​ന്നി​ല്ലെ​ന്ന ജി. ​സു​ധാ​ക​ര​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ‌ മ​റു​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ൽ ആ​രും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം നോ​ക്കി ആ​രെ​യും പി​ടി​കൂ​ടു​ക​യോ ര​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം വേ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​മ്പി​ച്ച വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. വ​ന്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 170 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​തു​വ​രെ 10,600ല്‍ ​അ​ധി​കം ആ​ളു​ക​ള്‍ അ​റ​സ്റ്റി​ലാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

9,000ൽ ​അ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 20ാം തീ​യ​തി ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണ് ല​ക്ഷ്യം. എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജി. സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ

അമ്പലപ്പുഴ: ജി.സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽ തോട് പാടശേഖരത്ത് കൽക്കെട്ട് നിർമാണോദ്ഘാടന വേദിയിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. പ്രദീപിന്‍റെ നേതൃത്വത്തിൽ നാലംഗ സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്.

തന്‍റെ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിൽ നടന്ന വിഷയം പരാമർശിച്ചു. ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ സുധാകരന്‍റെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.

എന്നാൽ നിങ്ങൾ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താൻ പറയാനുള്ളത് പറയുമെന്ന് സുധാകരൻ പറഞ്ഞു. പിന്നീടും സുധാകരൻ തന്‍റെ പ്രസംഗം തുടർന്നു. പഞ്ചായത്തംഗം ആർ. രാജി, കൃഷ്ണമ്മ, സോമൻ എന്നിവർ ചേർന്നാണ് പ്രസംഗം തടസപ്പെടുത്തിയത്.

Kerala

ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

 ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി.​സു​ധാ​ക​ര​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ ഒ​രു വ്യാ​ജ ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നി​ല​വി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

District News

"എന്റെ പടത്തോടുകൂടി ഒരു അസഭ്യ കവിത പ്രചരിക്കുന്നു'; ഫേ സ്ബുക്ക് കുറിപ്പുമായി ജി. സുധാകരൻ

ആ​ല​പ്പു​ഴ: ത​ന്‍റെ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല​വും ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​തു​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്നു​വെ​ന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ.

ഫേ​സ്ബു​ക്കി​ലൂ​ടെ ജി. ​സു​ധാ​ക​ര​ൻ ത​ന്നെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സ. ​പി​ണ​റാ​യി വി​ജ​യ​ന് ജി. ​സു​ധാ​ക​ര​ൻ അ​യ​ച്ച ക​വി​ത വൈ​റ​ലാ​കു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് കു​റി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള നി​ര​വ​ധി പോ​സ്റ്റ​റു​ക​ളും പോ​സ്റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും, ഇ​ത് ത​ന്നെ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ സൈ​ബ​ർ കു​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, സൈ​ബ​ർ പോ​ലീ​സ് ഈ ​വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല; ചേ​ർ​ത്ത് പി​ടി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സു​ധാ​ക​ര​നെ നേ​രി​ൽ കാ​ണു​മെ​ന്നും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ധാ​ക​ര​ന് ത​ന്നെ​യ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ഞ​ങ്ങ​ൾ ന​ന്ദി​കെ​ട്ട​വ​ര​ല്ല. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ത്തി​ട്ട് ഒ​ന്നും സാ​ധി​ക്കാ​നി​ല്ല. ഒ​റ്റ​കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. സു​ധാ​ക​ര​ന് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ചോ​ദി​ക്കും. ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

District News

അനുനയനീക്കം പാളി; സിപിഎം പരിപാടി ജി.സുധാകരൻ ബ ഹിഷ്‌കരിച്ചു

ആ​ല​പ്പു​ഴ: സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ നീ​ക്ക​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​ൻ. കു​ട്ട​നാ​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്‌​കെ​ടി​യു ന​ട​ത്തു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി അ​വ​ർ ന​ട​ത്തി​ക്കൊ​ള്ളു​മെ​ന്നും ത​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പേ​രി​ന് മാ​ത്ര​മാ​ണ് സു​ധാ​ക​ര​നെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും നോ​ട്ടീ​സ് പോ​ലും അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നേ​തൃ​ത്വ​വു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്.

ക്ഷ​ണം സ്വീ​ക​രി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സു​ധാ​ക​ര​ൻ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

District News

പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്‌കാരം ജി. സുധാകരന്; അനുസ്‌മ രണ സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ.​ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ പു​ര​സ്കാ​രം മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​ന് സ​മ്മാ​നി​ക്കും. 31 ന് ​രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ശ​സ്തി പ​ത്ര​വും 25000 രൂ​പ ക്യാ​ഷ് അ​വാ​ര്‍​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ ക്യാ​ഷ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നും പ്ര​ഫ.​ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പാ​ർ​വ്വ​തി ച​ന്ദ്ര​ചൂ​ഡ​ൻ അ​റി​യി​ച്ചു.

സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ‌ു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജി.​സു​ധാ​ക​ര​ന് ആ​ര്‍​എ​സ്‍​പി​യു​ടെ പു​ര​സ്കാ​രം. കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന സി​പി​എം പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധാ​ക​ര​നെ തേ​ടി പു​ര​സ്കാ​ര​വു​മെ​ത്തു​ന്ന​ത്.

Kerala

ക്ഷ​ണം സ്വീ​ക​രി​ച്ചു; ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്. ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ലെ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നേ​തൃ​ത്വ​വു​മാ​യി പ​ര​സ്യ പോ​രി​ലേ​ക്ക് ക​ട​ന്ന ജി.​സു​ധാ​ക​ര​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ എ​ത്തി നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്.

ക്ഷ​ണം സ്വീ​ക​രി​ച്ചെന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up